test del 3

കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം; ബംഗാളിൽ പ്രവർത്തനം നിർത്തി ഐ പാക് – പ്രധാന വാർത്തകൾ


കോഴിക്കോട് ജെഡിടി ഇസ്‌ലാം സ്കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നെന്ന ആരോപണം വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന കമ്പനിയായ ഐ പാക് ‌താൽക്കാലികമായി പ്രവർത്തനം നിർത്തി‌യെന്ന വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന കമ്പനിയായ ഐ പാക് ‌താൽക്കാലികമായി പ്രവർത്തനം നിർത്തി‌. നിയമപരമായ ചില തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.യുഎസുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. അനുഭവങ്ങളിൽനിന്ന് യുഎസ് പാഠം പഠിക്കുന്നില്ല. ഇത് നല്ല ഫലം ഉണ്ടാക്കില്ലെന്നും ഇറാൻ വക്താവ് പറഞ്ഞു. യുഎസും ഇസ്രയേലും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും വക്താവ് പറഞ്ഞു.


Source link

Back to top button