test del 4 copy of del 3
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത വേണം; മലിനമായ ജലാശയങ്ങളിൽ നീന്തരുത്, മുങ്ങിക്കുളിക്കരുത്

പാലക്കാട് ∙ വൃത്തിയില്ലാത്ത കുളങ്ങളിലും ജലാശയങ്ങളിലും പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുകയോ നീന്തുകയോ, മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സാഹചര്യത്തിലാണു നിർദേശം. നീന്തൽ കുളങ്ങളിൽ ശാസ്ത്രീയ ക്ലോറിനേഷൻ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങാനുള്ള സാധ്യത മുൻനിർത്തിയാണു മുന്നറിയിപ്പ്.ലക്ഷണം പനി, തലവേദന, ഓക്കാനം, ഛർദി, ബോധക്കേട്, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് / വേദന, നടുവേദന എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ചികിത്സതേടി മരുന്നു കഴിച്ചിട്ടും പനി മാറുന്നില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിലും വിദഗ്ധ ചികിത്സതേടണം. സമീപകാലത്ത് കുളത്തിലോ മറ്റോ മുങ്ങിക്കുളിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും ഡോക്ടറെ അറിയിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.വി.റോഷ് അറിയിച്ചു.പ്രതിരോധ മാർഗങ്ങൾ ∙ നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കയറാതിരിക്കാൻ നോസ് ക്ലിപ് ഉപയോഗിക്കുക ∙ തീം പാർക്കുകളിലെയും നീന്തൽ കുളങ്ങളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം ∙ ശുദ്ധജല സംഭരണികളും വെള്ളം വിതരണത്തിന് എത്തിക്കുന്ന ടാങ്കറുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം ∙ ജലവിതരണ ശൃംഖലകളിൽ ക്ലോറിൻ ലീറ്ററിന് അര മില്ലി ഗ്രാം അളവിൽ നിലനിർത്തണം ∙ ജലസ്രോതസ്സുകൾ മാലിന്യരഹിതമാക്കണം ∙ കിണർ വെള്ളം ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം.
Source link


