LATEST

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം കുറഞ്ഞു. അവധി ദിവസമായതും ചിലയിടങ്ങളിൽ വേനൽമഴ പെയ്‌തതുമാണ് ഇതിന് കാരണം. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ഇന്നലെ വൈകുന്നേരമുള്ള വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന ആവശ്യകത. 19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളിൽ നിന്ന് ഉൽപ്പാദിപ്പിച്ചപ്പോൾ 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം ശനിയാഴ്‌ചയായിരുന്നു. 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്‌ച ഉപയോഗിച്ചത്.


Source link

Back to top button