LATEST
കൊടുംചൂടിന് ആശ്വാസം ; കൊച്ചിയിൽ കനത്തമഴയും കാറ്റും, മരങ്ങൾ കടപുഴകി

കൊച്ചി : ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് ആശ്വാസമായി എറണാകുളത്ത് വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ഒരു മണിക്കൂറിലധികം സമയമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തത്. അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
Source link


