test del 2
‘ഇനി വേണ്ട’, ലെബനനെ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ വിലക്കിയതായി ട്രംപ്

വാഷിങ്ടൺ: ലെബനനിൽ കൂടുതൽ ബോംബാക്രമണം നടത്തുന്നതിൽനിന്ന് ഇസ്രയേലിന് വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ലെബനനിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാനചർച്ചകളുമായി ഇറാന് ബന്ധമില്ലെന്നും ട്രംപ് വ്യക്തമാക്കി.”ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ല. യുഎസ് ഇസ്രയേലിനെ അതിൽനിന്ന് വിലക്കിയിരിക്കുന്നു. ചെയ്തതൊക്കെ മതി!” ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ട്രംപിന്റെ പ്രസ്താവനകളോട് പ്രതികരിച്ചില്ല. എന്നാൽ തെക്കൻ ലെബനനിലെ റോക്കറ്റ് ഭീഷണിയെ നേരിടാൻ ഇസ്രയേൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് നെതന്യാഹു പ്രസ്താവിച്ചിരുന്നു. “ഇനിയുള്ള റോക്കറ്റ് ഭീഷണികളെയും ഡ്രോൺ ഭീഷണികളെയും സംബന്ധിച്ച് ഞങ്ങൾ ചില പദ്ധതികളുണ്ട്, അത് ഇവിടെ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” നെതന്യാഹു പറഞ്ഞു.മാർച്ച് 2 ന് ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് അയച്ചതിനെത്തുടർന്നുണ്ടായ സംഘർഷം അവസാനിപ്പിച്ച്, യുഎസ് പിന്തുണയോടെയുള്ള ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ വ്യാഴാഴ്ച രാത്രിയോടെ പ്രാബല്യത്തിൽ വന്നു. ഈ ആക്രമണത്തിൽ 2,000 പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ അറിയിച്ചു.
Source link


