test del 2

യുഎസ് ഉപരോധം ദുർബലമോ; ചുരുങ്ങിയത് 34 ഇറാനിയൻ കപ്പലുകളെങ്കിലും നാവിക വലയം മറികടന്നതായി റിപ്പോർട്ട്


വാഷിങ്ടൺ: പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം  ഒരു ഇറാനിയൻ കപ്പൽപോലും കടന്ന് പോയിട്ടില്ലെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ ഈ അവകാശവാദം തെറ്റാണെന്നാണ് ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്‌സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചുരുങ്ങിയത് 34 ഇറാനിയൻ ബന്ധമുള്ള ടാങ്കറളെങ്കിലും യുഎസ് ഉപരോധം മറിടകന്ന് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ ഉപരോധം ദുർബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ പങ്കുവെക്കുന്നത്.ഏപ്രിൽ 13 നാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യുഎസിന്റെ അവകാശവാദം. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവസാനമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്. ഇതിനിടെ ചൈനയിൽനിന്ന് വരികയായിരുന്ന ഒരു ഇറാനിയൻ കപ്പൽ യുഎസ് നാവികസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപരോധം വൻവിജയമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നും അവകാശപ്പെട്ടിട്ടുണ്ട്.എന്നാൽ യുഎസ് ഉപരോധം മറികടക്കാൻ നിരവധി കപ്പലുകൾക്ക് കഴിഞ്ഞുവെന്നാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഉപരോധത്തിനിടെ 19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തുവെന്നാണ് ഇതിൽ പറയുന്നത്.


Source link

Back to top button