test del 4 copy of del 3
യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങി; സാഹസികമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന

കിഴക്കമ്പലം∙ അഴിച്ചെടുക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. പട്ടിമറ്റം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്കാണ് കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിത അനുഭവം ഉണ്ടായത്. മൂക്കുത്തി ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇതിന്റെ തലഭാഗം മൂക്കിലെ തുളയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. ഇതോടെ മൂക്കുത്തിയുടെ മുകൾഭാഗം പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം ഉള്ളിലായി.
Source link


