test del 2

‘ഞാൻ നിർത്തുന്ന പത്താം യുദ്ധം’; ലെബനൻ-ഇസ്രയേൽ വെടിനിർത്തൽ ക്രെഡിറ്റും സ്വന്തമാക്കി ട്രംപ്


വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് ധാരണയാക്കിയത് ‘മധ്യസ്ഥതാ’ വിജയമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെ ലോകത്താകമാനം ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളുമായി ട്രംപ് നേരിട്ട് ചർച്ചകൾ നടത്തുകയും അവരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പത്തു ദിവസത്തെ കാലാവധിക്കുള്ളിൽ സമാധാനപരമായ ശാശ്വത പരിഹാരം കണ്ടെത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്.ലബനനിലെ ഹിസ്ബുള്ളയെ നിശ്ശേഷം ഇല്ലാതാക്കണമെന്ന നിബന്ധന ഇസ്രയേൽ മുന്നോട്ടുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇസ്രയേൽ സൈന്യം തങ്ങളുടെ മണ്ണിൽ തുടരുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള. മേഖലയിൽ ശാശ്വതമായ സ്ഥിരത ഉറപ്പാക്കാൻ ഈ പത്തു ദിവസം നിർണായകമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ‘സംഭാഷണങ്ങൾക്ക് പിന്നാലെയാണ് അപൂർവമായ ഈ നയതന്ത്ര നേട്ടം കൈവരിക്കാനായത് എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരിക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള സമാധാന പ്രക്രിയയുടെ ആദ്യ ചുവടുവെപ്പായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.


Source link

Back to top button