test del 4 copy of del 3
ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരും: പ്രഖ്യാപനവുമായി വിജയ്

ചെന്നൈ∙ ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരുമെന്ന് പ്രഖ്യാപിച്ച് വിജയ്. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രകടന പത്രിക പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും കുടുംബങ്ങൾക്കു പ്രതിവർഷം 6 സൗജന്യ പാചകവാതക സിലിണ്ടറുകൾ, 60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, നവജാതശിശുകൾക്ക് സ്വർണമോതിരം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, മക്കളുടെ പഠനത്തിന് അമ്മമാർക്ക് 15,000 രൂപ എന്നിങ്ങനെ വൻ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്. കർഷകനു കൈമാറിയാണു പ്രകടന പത്രിക പുറത്തിറക്കിയത്.
Source link


