test del 3
ബംഗാൾ സ്വദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക്; ബസുകൾ ഏർപ്പാടാക്കി നൽകി കമ്പനികള്‍: ചെലവ് 5 ലക്ഷം വരെ

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി ബംഗാൾ സ്വദേശികളായ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു പോയിത്തുടങ്ങിയതോടെ, ട്രെയിനുകളിൽ വൻതിരക്ക്. ട്രെയിൻ, വിമാനടിക്കറ്റുകൾ കിട്ടാതായതോടെ കേരളത്തിൽനിന്നു ബംഗാളിലേക്കു വോട്ടർമാരുമായി പോയത് നൂറിലധികം ടൂറിസ്റ്റ് ബസുകളാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് 23നും രണ്ടാംഘട്ടം 29നുമാണ്. അസാധാരണ തിരക്കാണു റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ. പല കമ്പനികളും തൊഴിലാളികൾക്കായി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകൾ ബംഗാളിലെ ഉൾഗ്രാമങ്ങളിലേക്കാണു തൊഴിലാളികളുമായി പോകുന്നത്. വോട്ട് ചെയ്തു മടങ്ങുന്നതു വരെ ബസുകൾ അവിടെ തുടരും. ബസിൽ പോയി മടങ്ങിവരാൻ 10,000 രൂപ വരെയാണു ഒരാൾക്കു ചെലവ്. ഏജന്റുമാരും തൊഴിലാളികൾക്കായി ബസ് ബുക്ക് ചെയ്തിട്ടുണ്ട്.
Source link


