test del 3

ഇന്ത്യയ്ക്കെതിരെ ഐഎംഎഫിന്റെ ഇരട്ടത്താപ്പ്; പിന്തിരിപ്പൻ നികുതി നിർദേശം കൂടുതൽ‌ ലഭിച്ച രാജ്യം ഇന്ത്യ


2022നും 2024നും ഇടയിൽ ഐഎംഎഫിൽ നിന്ന് ഏറ്റവും കൂടുതൽ പിന്തിരിപ്പൻ നികുതി (റിഗ്രസീവ് ടാക്സ്) ശുപാർശകൾ ലഭിച്ച രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. വാഷിങ്ടനിൽ നടക്കാനിരിക്കുന്ന ഐഎംഎഫ്, ലോകബാങ്ക് യോഗങ്ങൾക്ക് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പരാമർശം. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് നൽകിയ നികുതി ഉപദേശങ്ങളിൽ 59 ശതമാനവും പിന്തിരിപ്പൻ സ്വഭാവമുള്ളവയായിരുന്നു. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ 52 ശതമാനവും പുരോഗമനപരമായിരുന്നു. 125 രാജ്യങ്ങൾക്കായി നടത്തിയ 1,049 നികുതി ശുപാർശകളിൽ 3 ശതമാനം മാത്രമാണ് അതിസമ്പന്നരുടെ സ്വത്തിനും മൂലധന നേട്ടത്തിനും മേൽ നികുതി ചുമത്താൻ നിർദേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.


Source link

Back to top button