test del 4 copy of del 3

തിരഞ്ഞെടുപ്പ് പ്രചാരണം: നാഗർകോവിലിൽ ബുധനാഴ്ച പ്രധാനമന്ത്രിയുടെ റോഡ്ഷോ; അരലക്ഷം പേർ പങ്കെടുക്കും


നാഗർകോവിൽ ∙ എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. വൈകിട്ട് 3നു വേപ്പുമൂട് കാമരാജ് പ്രതിമ ജം‍ക‍്ഷൻ മുതൽ വടശ്ശേരി എംജിആർ പ്രതിമ ജംക‍്ഷൻ വരെയാണ് റോഡ് ഷോ നടത്തുന്നത്. തുടർന്ന് എംജിആർ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. റോഡ് ഷോയിൽ ഏകദേശം 50,000 പ്രവർത്തകർ പങ്കെടുക്കുമെന്ന് എൻഡിഎ നേതാക്കൾ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പ്രധാനമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്റ്റർ നാഗർകോവിൽ മറുവൻകുടിയിരിപ്പ് എആർ ക്യാംപ് മൈതാനത്ത് ഇറങ്ങും.


Source link

Back to top button