test del 4 copy of del 3
രാജ്യത്തെ ഏറ്റവും തിരക്കേറിയ ട്രെയിനുകൾ കേരളത്തിലൂടെ: പരശുറാം എക്സ്പ്രസിന്റെ ഒക്യുപെൻസി 267%

തിരുവനന്തപുരം∙ ഇന്ന് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ദക്ഷിണ റെയിൽവേയ്ക്ക് ഇത് അഭിമാന നിമിഷം. രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ആദ്യ പത്തിൽ ഒൻപതു ട്രെയിനുകളും ദക്ഷിണ റെയിൽവേ ഒാടിക്കുന്നവയോ ഇവിടേക്കു മറ്റു സ്ഥലങ്ങളിൽനിന്ന് സർവീസ് നടത്തുന്നവയോ ആണ്. ഈ പട്ടികയിലെ ആദ്യ 4 ട്രെയിനുകളും കേരളത്തിലൂടെ ഒാടുന്നവയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള ട്രെയിൻ കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസാണ്. ഒക്യുപെൻസി 267.67%. കന്യാകുമാരിയിൽനിന്നു മംഗളൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഈ ട്രെയിനിലെ റിസർവ്ഡ് സീറ്റിൽ നാലുപേർ വരെ മാറി മാറി യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള 10 സർവീസുകളിൽ 4 എണ്ണം കേരളത്തിൽനിന്നാണ്. തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതാണ് (187.78 %) ഒന്നാമത്. വാരണാസി–മീററ്റ് വന്ദേഭാരത് (181.53%), മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് (173.33%), കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (172.87%), മീററ്റ്–വാരണാസി വന്ദേഭാരത് (172.16%), പട്ന–ഗോമതി നഗർ വന്ദേഭാരത് (163.08), തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (159.36%), അജ്മേർ–ചണ്ഡിഗഡ് വന്ദേഭാരത് (158.21%), ഡൽഹി–ജോധ്പുർ വന്ദേഭാരത് (156.69%), ഗോമതി നഗർ–പട്ന വന്ദേഭാരത് (155.97 %) എന്നിവയാണ് 2 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.
Source link


