LATEST

മാവേലിക്കരയിൽ ടിപ്പർ ബെെക്കിലിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം


ആലപ്പുഴ: മാവേലിക്കരയിൽ ടിപ്പർ ലോറി ബെെക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18)​,​ ആദിത്യൻ (16)​ എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്. മാവേലിക്കരയിലെ ടർഫിൽ ഫുട്‌ബോൾ കളിച്ചശേഷം ഓലകെട്ടി അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയശേഷം മടങ്ങവേയായിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മധു – സവിത ദമ്പതികളുടെ മകനാണ് മാനവ്. രതീഷ് – സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യൻ.


Source link

Back to top button