LATEST

ഇറാൻ സമാധാന ചർച്ച ഇന്ന്: യുദ്ധത്തിൽനിന്ന് തലയൂരാൻ യു.എസ്  ലെബനനിലെ ആക്രമണം വെല്ലുവിളി


വാഷിംഗ്ടൺ: സമാധാന ചർച്ച ഇന്ന് തുടങ്ങാനിരിക്കെ, ഇറാനെതിരായ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി കണ്ടെത്തണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഇറാനും യു.എസും തമ്മിലുള്ള ചർച്ച. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെ ഇസ്രയേൽ തുടരുന്ന ആക്രമണം സമാധാന ചർച്ചയ്ക്ക് തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ട്. ട്രംപിന്റെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നത്. അഷ്ദോദിലെ ഇസ്രയേലി നേവൽ ബേസിന് നേരെ ഹിസ്ബുള്ളയും ആക്രമണം നടത്തി. ഇറാനിലെ വെടിനിറുത്തൽ നിലവിൽ വന്നശേഷം ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ലെബനനിൽ ആക്രമണം തുടർന്നാൽ ചർച്ചയ്ക്ക് തയ്യാറാകില്ലെന്നാണ് ഇറാന്റെ നിലപാട്. ലെബനീസ് സർക്കാരുമായി പ്രത്യേക ചർച്ച നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പരസ്യമായി ഉന്നയിക്കുന്ന ആവശ്യങ്ങളും യു.എസിന്റെയും സഖ്യ കക്ഷിയായ ഇസ്രയേലിന്റെയും ആവശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല.


Source link

Back to top button