LATEST

‘ബെെ  ബെെ  പിണറായി’; അധിക്ഷേപം  അനുഗ്രഹമായി  കാണുന്നുവെന്ന് രേവന്ത്  റെഡ്ഡി


കൊല്ലം: ‘പോ മോനേ വിജയാ’ എന്ന് ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നും അത് താൻ ഗൗനിക്കുന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞ രേവന്ത് ബെെ ബെെ പിണറായി എന്ന് വിളിക്കുകയും ചെയ്തു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലായിരുന്നു പ്രതികരണം. ‘തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ച് മറുപടിയില്ല. പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നു. അദ്ദേഹം നടത്തിയത് പോലുള്ള പ്രതികരണങ്ങൾ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള എന്റെ സ്‌നേഹം കൊണ്ട് മാത്രമാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധം. പിണറായിയുടെ വല്യേട്ടനാണ് മോദി. ‘- രേവന്ത് റെഡ്ഡി വ്യക്തമാക്കി.


Source link

Back to top button