മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, പൊതുയോഗത്തിൽ ഉടൻ സംസാരിക്കും

പത്തനംതിട്ട: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടി. കോട്ടയം ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ഹിന്ദു കോളേജ് മൈതാനത്ത് ഹെലിക്കോപ്ടർ മാർഗം ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാർഗമാണ് തിരുവല്ലയിലേക്ക് പുറപ്പെട്ടത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ ദൂരമുള്ള തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലേക്കാണ് യാത്ര. .
നേരത്തെ നിശ്ചയിച്ച പ്രകാരം വൈകുന്നേരം നാല് മണിയോടെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുയോഗത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് ഇതിനോടകം സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരിക്കുന്നത്.
Source link


