LATEST

കൗമുദി ടിവിക്ക് തിക്കുറിശ്ശി പുരസ്കാരം


തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തിക്കുറിശ്ശി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടെലിവിഷൻ മേഖലയിലെ രണ്ട് അവാർഡുകൾ കൗമുദി ടിവിക്ക്. ‘അളിയൻസ്’ പരമ്പരയ്ക്കാണ് അവാർഡുകൾ. ബെസ്റ്റ് സിറ്റ്കോം ഡയറക്ടറായി രാജേഷ് തലച്ചിറ (അളിയൻസ്- കൗമുദി ടിവി),ബെസ്റ്റ് ആക്ട്രസ് ഇൻ കാരക്ടർ റോളായി സൗമ്യ (അളിയൻസ് – കൗമുദി ടിവി) എന്നിവരാണ് അവാ‌ർഡിന് അർഹരായത്. സംഗീതശ്രീ പുരസ്‌കാരം ഗായകൻ വിജയ് യേശുദാസിന്. വിദ്യാശ്രീ പുരസ്കാരം ഡോ. കെ. ജയകുമാറിനും (ശബരിഗിരി എഡ്യുക്കേഷൻ ഗ്രൂപ്പ്), സാഹിത്യശ്രീ പുരസ്കാരം മനോജ് ഭാരതിക്കും ലഭിച്ചു. ഈ മാസം നാലിന് പുനലൂർ എം.ബി വർഷ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ബി.മോഹനചന്ദ്രൻ നായർ, രാജൻ വി.പൊഴിയൂർ, എ.പി.ജിനൻ, ആർ.സഞ്ജീവ്‌കുമാർ, ബി.എസ്. ശ്യാംകുമാർ എന്നിവർ അറിയിച്ചു.


Source link

Back to top button