test del 3

മരിച്ചു പോയെന്ന കാരണം പറഞ്ഞ് വയോധികയെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കി; ഉദ്യോഗസ്ഥരുടെ അലംഭാവം എന്നു പരാതി


രാജകുമാരി ∙ മരിച്ചു പോയെന്ന കാരണം പറഞ്ഞു തന്നെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കിയെന്ന പരാതിയുമായി വയോധിക രംഗത്ത്. എസ്റ്റേറ്റ് പൂപ്പാറ സ്വദേശിനി കുപ്പശേരിയിൽ രാധ വേലായുധനാണ് (81) ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വോട്ടർ പട്ടികയിൽനിന്ന് പുറത്തായത്. 60 വർഷത്തിലധികമായി പൂപ്പാറയിൽ താമസിക്കുന്ന രാധ എല്ലാ തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്തയാളാണ്. വിവര ശേഖരണം നടത്താനെത്തിയ ബിഎൽഒയ്ക്ക് സംഭവിച്ച പിഴവാണ് രാധയെ പട്ടികയിൽ നിന്നാെഴിവാക്കാൻ കാരണമെന്നാണു വിവരം. വോട്ടർ പട്ടികയിൽ നിന്നാെഴിവാക്കിയവരുടെ പട്ടികയിൽ രാധയുടെ പേരും ഉണ്ട്. ഒഴിവാക്കാനുള്ള കാരണം മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാെതുപ്രവർത്തകർ ഉദ്യോഗസ്ഥരെ ഇൗ വിവരം അറിയിച്ചെങ്കിലും തെറ്റ് തിരുത്തിയില്ലെന്ന് ആക്ഷേപമുണ്ട്.


Source link

Back to top button