test del 5 copy of del 3

ആലുവയിൽ കഞ്ചാവ് വേട്ട: എത്തിച്ചത് ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം, 7പേർ പിടിയിൽ


കൊച്ചി∙ ആലുവയിൽ രണ്ടിടങ്ങളിലായി വൻ കഞ്ചാവ് വേട്ട. മുപ്പത്തിയഞ്ച് കിലോഗ്രാം കഞ്ചാവുമായി ഒരു മലയാളിയും ആറ് ഇതര സംസ്ഥാനത്തൊഴിലാളികളും പൊലീസിന്റെ പിടിയിലായി. ഓട്ടോറിക്ഷയിൽ ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി വന്ന ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടു കരയിൽ വച്ചും ഓട്ടോയിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വച്ചുമാണ് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴി ദേശത്തു വച്ചാണ് രണ്ടാമത്തെ സംഘത്തെ 10 കിലോ കഞ്ചാവുമായി പിടികൂടിയത്. ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


Source link

Back to top button