LATEST
കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് സംസ്ഥാനത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ്സിങ് ഇന്ന് സംസ്ഥാനത്ത് എത്തും. കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും. നാളെ ഡൽഹിക്ക് മ ടങ്ങും.ഇന്ന് ഉച്ചയ്ക്ക് 3 ന് എറണാകുളത്ത് പറവൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. എൻ.ഡി.എ സ്ഥാനാർത്ഥി വത്സല പ്രസന്നകുമാറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ച ശേഷം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകിട്ട് 5.20ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പോത്തൻകോട് നടക്കുന്ന പൊതുപരിപാടിയിലും പ്രസംഗിക്കും. നാളെ രാവിലെ 11ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന വീർ സൈനിക് സമ്മാൻ മീറ്റിലും പ്രതിരോധമന്ത്രി പ്രസംഗിക്കും. തുടർന്ന് ഉച്ചയോടെ ഡൽഹിക്ക് മടങ്ങും.
Source link


