test del 3
കന്നുകാലികളെ ആക്രമിച്ചു കൊന്ന കടുവ കൂട്ടിലായി; മൂന്നു മാസത്തിനിടെ കടുവ കൊന്നത് 22 കന്നുകാലികളെ

മറയൂർ∙ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന കാപ്പിസ്റ്റോർ ചട്ടംമൂന്നാർ പാമ്പൻ മല പ്രദേശത്ത് നിരന്തരം കന്നുകാലികളെ വേട്ടയാടി വന്ന കടുവ ഒടുവിൽ കൂട്ടിലായി. മാസങ്ങളായി മറയൂര്‍ പാമ്പന്‍മല മേഖലയില്‍ ഭീതി വിതച്ചിരുന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കടുവ കെണിയിലായത്. 22 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്.പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഉറക്കം കെടുത്തിയ കടുവ പിടിയിലായതോടെ വലിയൊരു ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്. പിടികൂടിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കടുവയെ പിടികൂടിയ ആഹ്ലാദത്തിലാണ് തോട്ടം തൊഴിലാളികൾ. കടുവ കുടുങ്ങി എന്ന് അറിഞ്ഞ് മൂന്നാർ ഓഫിസർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ ആർആർടി ടീം എത്തി കടുവയെ ആവശ്യമായ ശുശ്രൂഷയ്ക്ക് വിധേയമാക്കി. പിന്നീട് ട്രാക്ടറിൽ കയറ്റയാണ് കൊണ്ടുപോയത്.
Source link


