LATEST

പോറ്റിയെ കേറ്റിയേ പാടിയ രാഹുലിന് അതേ നാണയത്തിൽ മറുപടി നൽകി ബൃന്ദ കാരാട്ട്


തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ടുപാടിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് അതേ നാണയത്തിൽ മറുപടി നൽകി സി പി എം നേതാവ് ബൃന്ദകാരാട്ട്. ‘പോ​റ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്ന മറുപാട്ടായിരുന്നു രാഹുൽ ഗാന്ധിക്ക് ബൃന്ദ കാരാട്ട് നൽകിയ മറുപടി. കഴിഞ്ഞദിവസമാണ് രാഹുൽ ഗാന്ധി പോറ്റിയെ കേറ്റിയേ ഗാനം ആലപിച്ചത്. ഇന്നുരാവിലെ നടത്തിയ വാർത്താസമ്മളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിരുന്നു. സ്വർണം കട്ടവരെങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് നോക്കിയാൽ മതി എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
‘കേരളത്തെ അവരുടെ എ ടി എം ആക്കി മാ​റ്റാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ് എല്ലാ കാര്യങ്ങളിലും നുണ പറയുകയാണ്. അതുകൊണ്ടാണ് എൽ ഡി എഫ്- ബി ജെ പി ഡീൽ എന്ന് അവർ ആരോപിക്കുന്നത്. വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീട് വയ്ക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് എവിടെ. എവിടെയാണ് നിങ്ങൾ പണം ചെലവാക്കിയത്. കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ ഗ്യാരണ്ടികൾ ഒന്നും പാലിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയി- ബൃന്ദ കാരാട്ട് ആരോപിച്ചു.


Source link

Back to top button