test del 5 copy of del 3
ഭർതൃവീട്ടിൽ ട്വിഷ ശർമയുടെ മരണം: രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തി; മൃതദേഹം സംസ്കരിച്ചു

ഭോപ്പാൽ/ന്യൂഡൽഹി ∙ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്വിഷ ശർമയുടെ മൃതദേഹം രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ആദ്യത്തെ പോസ്റ്റ്മോർട്ടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്.മേയ് 12നാണ് ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഡിസംബറിലായിരുന്നു അഭിഭാഷകനായ സമർഥ് സിങ്ങും ട്വിഷയും തമ്മിലുള്ള വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലാണ് ഇരുവരും പരിചയപ്പെട്ടത്. സ്ത്രീധനം ആവശ്യപ്പെട്ട് സമർഥും കുടുംബവും ട്വിഷയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നാണു കുടുംബത്തിന്റെ ആരോപണം. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള ട്വിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. താൻ കുടുങ്ങിപ്പോയെന്നും തന്നെ രക്ഷിക്കുമോ എന്നുമാണ് അവസാനമായി അമ്മയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ഒളിവിൽപോയ ഭർത്താവ് കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു.
Source link


