test del 5 copy of del 3
ഹോർമുസ് തുറക്കും, ധാരണാപത്രം അവസാനഘട്ടത്തിൽ: ട്രംപ്; ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കും

വാഷിങ്ടൻ / ഇസ്‌ലാമാബാദ് ∙ ഹോർമുസ് കടലിടുക്കു തുറക്കാൻ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രത്തിന് ഇറാനുമായി ഏതാണ്ടു കരാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ധാരണാപത്രം അവസാനഘട്ട ചർച്ചയിലാണെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കരാറിലെ മറ്റു കാര്യങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കാനും മുഖ്യതർക്കവിഷയമായ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സംബന്ധിച്ച് രണ്ടുമാസത്തിനകം ചർച്ച ചെയ്തു തീരുമാനിക്കാനും ധാരണയായെന്നു റിപ്പോർട്ടുണ്ട്.ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്തില്ലെന്ന് ഇറാൻ സമ്മതിച്ചതായും സൂചനയുണ്ട്. പകരം ഇറാന്റെ എണ്ണവ്യാപാരത്തിനെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കാൻ യുഎസും സമ്മതിച്ചു. ഇറാനുമേൽ വീണ്ടുമൊരാക്രമണം ഉണ്ടാവില്ലെന്നും കരടുധാരണാപത്രത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഖത്തർ, യുഎഇ, സൗദി, ജോർദാൻ, ഈജിപ്ത്, തുർക്കി, പാക്കിസ്ഥാൻ എന്നീ രാഷ്ട്രനേതാക്കളുമായി ശനിയാഴ്ച ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. ധാരണാപത്രം അംഗീകരിക്കാൻ ട്രംപിനോട് അവർ ആവശ്യപ്പെട്ടെന്നാണു വിവരം. ധാരണാപത്രം ഇരുപക്ഷവും ശരിവച്ചാൽ വിശദമായ സമാധാനക്കരാറിനുവേണ്ടിയുള്ള യുഎസ്–ഇറാൻ തുടർചർച്ചകളും പാക്ക് മധ്യസ്ഥതയിൽ ഉടൻ നടത്താമെന്നു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
Source link


