LATEST

‘എസ് ഡി പി ഐ പിന്തുണ സി പി എം ആവശ്യപ്പെട്ടിട്ടില്ല; ഇതൊരു പുതിയ അനുഭവം, കാര്യങ്ങളെ വക്രീകരിക്കാൻ ശ്രമം’


തിരുവനന്തപുരം: എസ് ഡി പി ഐ പിന്തുണ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് വി ശിവൻകുട്ടിയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. ബി ജെ പി തോൽക്കണമെന്ന് ആഗ്രഹിക്കുന്നവർ വാേട്ടുചെയ്തിട്ടുണ്ടാവും. വർഗീതയ്ക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഇന്നലത്തെ വാർത്താസമ്മേളനത്തിലുണ്ടായ വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ‘സമയം തീരാറായപ്പോഴാണ് ഇന്നലെ വാർത്താസമ്മേളനം നിറുത്തിയത്. മുന്നിൽവന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഏതുചോദ്യത്തിനും ഉത്തരം നൽകുന്നയാളാണ് ഞാൻ. ആരാണ് ചോദിക്കുന്നതെന്ന് നോക്കിയല്ല ഉത്തരം നൽകുന്നത്. മാദ്ധ്യമപ്രവർത്തകരുടെ മനസിലുള്ള ചോദ്യങ്ങൾക്കല്ല, മറിച്ച് തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. ഇന്നലെ ബഹളംവയ്ക്കാൻ തയ്യാറായി ചിലരെത്തി. ഇതൊരു പുതിയ അനുഭവമാണ്. കാര്യങ്ങളെ വക്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പ് കാലത്ത് കാര്യങ്ങളെ ബഹളമയമാക്കി’- ഇന്നലെ കൊല്ലത്ത് വാർത്താസമ്മേളനത്തിനിടെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.


Source link

Back to top button