test del 3

‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്; സമയത്ത്’ : പിണറായി – സതീശൻ സംവാദത്തിനു കളമൊരുങ്ങി


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.‘എന്നാൽ ഇനി ഇതിൽ സംവാദമായാലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.


Source link

Back to top button