test del 3

വിജയിന്റെ സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന് സ്റ്റാലിൻ; ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ – പ്രധാന വാർത്തകൾ


വിജയിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പ്രസ്താവന വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച നിയമനിർമാണത്തിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കുന്നതായി രാജ്യാന്താര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വയർ, ദ് ടെലിഗ്രാഫ് എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.തൃശൂർ പൂരത്തിനു തൊട്ടുമുമ്പ് മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തു. പൊതുതാൽപര്യ ഹർജി റജിസ്റ്റർ ചെയ്ത ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ഈ വർഷം ഏപ്രിൽ 21നായിരുന്നു നാടിനെ നടുക്കിയ അപകടം.


Source link

Back to top button