LATEST

‘കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നു’; വികസിതകേരള മുദ്രാവാക്യവുമായി മോദി


പാലക്കാട്: കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎയുടെ വർദ്ധിച്ചുവരുന്ന ജനസമ്മതിയും ബിജെപിയോട് ജനങ്ങൾക്ക് കൂടിവരുന്ന വിശ്വാസത്തിൽ അത് കാണാൻ സാധിക്കുമെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഡീലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ പരാമർശിച്ച മോദി, ബിജെപിയാണ് അതിൽ എ ടീമെന്ന് പറഞ്ഞു. ഇടത് വലത് പാർട്ടികൾ ചേർന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയ ജനസമൂഹങ്ങൾക്ക് എൻഡിഎയോടും ബിജെപിയോടുമാണ് സ്‌നേഹമെന്നും മോദി അവകാശപ്പെട്ടു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് കോട്ടമൈതാനത്തുനടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. ജയ് വികസിത കേരളം എന്ന് ആഹ്വാനം ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ വികസനം കൊണ്ടുവരുമെന്നുള്ളത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button