LATEST

‘ഇന്റർവ്യൂവിനെ പോലും ഭയക്കുന്ന ഭീരുവാണ് മുഖ്യമന്ത്രി, നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കും’


തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങൾ തിരിച്ചടി കൊടുത്തപ്പോൾ ഭൂരിപക്ഷ പ്രീണനമായി. ഡൽഹിയിൽ പോയി ദി ഹിന്ദു ദിനപത്രത്തിന് മലപ്പുറത്തിന് എതിരെ അഭിമുഖം നൽകിയതും ഇതേ മുഖ്യമന്ത്രിയാണ്. വർഗീയത പ്രസംഗിക്കുന്നവർക്ക് പൊന്നാട അണിയിക്കാൻ പോയതും മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ മാറി മാറി പ്രോത്സാഹിപ്പിച്ച ആളാണ് പിണറായി വിജയൻ. പറയുന്നത് മാറ്റി മാറ്റി പറയുന്ന ആളാണ് പിണറായി. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിട്ട് മാദ്ധ്യമങ്ങളോട് ഒരു ബന്ധവും ഇല്ലെന്ന നുണ പറഞ്ഞതും പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ജമാ അത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിന്റെ വീഡിയോ ക്ലിപ് പുറത്ത് വിട്ടപ്പോഴാണ് നിലപാട് മാറ്റിയത്. ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. എന്നിട്ടും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശബരിമല യുവതി പ്രവേശനത്തിൽ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എല്ലാ വീടുകളിൽ കയറി സി.പി.എം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വർണക്കേസിൽ സി.പി.എമ്മുകാർ ജയിലിൽ കിടന്നിട്ടും അവർക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ. കൊള്ളക്കാരെയും കവർച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമൻസ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആർക്കും അറിയില്ല. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.


Source link

Back to top button