NEWS

ബംഗാളിലേക്കും അസമിലേക്കും മടങ്ങിപ്പോയ അതിഥിത്തൊഴിലാളികൾ തിരിച്ചെത്തിയില്ല; നിർമാണ മേഖല സ്തംഭനത്തിലേയ്ക്ക്


മൂവാറ്റുപുഴ ∙ ബംഗാളിലേക്കും അസമിലേക്കും മടങ്ങിപ്പോയ അതിഥിത്തൊഴിലാളികൾ തിരികെ വരാത്തതും പ്രാദേശിക തൊഴിലാളികളുടെ ക്ഷാമവും മൂലവും നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ സ്തംഭിക്കുന്നു. വികസന പദ്ധതികളും ഭവന നിർമാണങ്ങളും തീർക്കാൻ കഴിയാതെ ചെറുകിട വൻകിട കരാറുകാർ‌ വലയുകയാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കരാറുകാരുടെ സംഘടനകൾ രംഗത്തെത്തി.ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്നായിരുന്നു നിർമാണ മേഖലയിലേക്ക് കൂടുതൽ തൊഴിലാളികൾ എത്തിയിരുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവിടങ്ങളിലേക്കു പോയവരിൽ 40% മാത്രമാണ് മടങ്ങിയെത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സീസൺ ആരംഭിച്ചതും അവിടെത്തന്നെ പുതിയ തൊഴിലവസരങ്ങൾ വർധിച്ചതും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറച്ചു. നിലവിലുള്ള തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നത് ചെറുകിട കരാറുകാരെയും സാധാരണക്കാരായ വീടുപണിക്കാരെയും വലിയ സാമ്പത്തിക ബാധ്യതയിലാക്കുന്നു. നിർമാണ മേഖലയിലെ കഠിനമായ ജോലികൾക്ക് മലയാളി തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ വർഷങ്ങളായി തുടരുകയാണ്.


Source link

Back to top button