LATEST

യുദ്ധത്തിൽ നേരിയ ആശ്വാസം; ഇറാന്റെ ഊർജ കേന്ദ്രങ്ങൾ 10 ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ട്രംപ്


വാഷിംഗ്‌ടൺ: ഇറാന്റെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. സമാധാനകരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. പുതിയ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന പത്ത് ദിവസത്തെ ഇടവേള മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


Source link

Back to top button