LATEST

കലാപശ്രമത്തിന് എക്സിനെതിരെ കേരളത്തിൽ പൊലീസ് കേസ് #മോദിക്കും ഗ്യാനേഷിനുമെതിരായ വ്യാജ വീഡിയോ നീക്കിയില്ല


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും എതിരെയുള്ള അപകീർത്തികരമായ വ്യാജവീഡിയോ നീക്കംചെയ്യണമെന്ന പൊലീസിന്റെ അന്ത്യശാസനം തള്ളിയ സമൂഹമാദ്ധ്യമായ എക്സിനെതിരെ കലാപശ്രമത്തിന് കേസ്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ വ്യാജ വീഡിയോ നിർമ്മിച്ച് എക്സിൽ പ്രചരിപ്പിച്ചതിന് ലക്ഷ്മി എൻ രാജു എന്ന (“Laxmi N Raju (@valiant_Raju)” എക്സ് അക്കൗണ്ട്, എക്സ് കോർപറേഷൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് തിരുവനന്തപുരം സിറ്റി സൈബർക്രൈം സ്റ്റേഷനിൽ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 353(2),336(4),353,353(1)(ബി),3(5),174, ഐ.ടി ആക്ടിലെ 66സി വകുപ്പുകൾ ചുമത്തി.വീഡിയോയുടെ ഉള്ളടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് പൊലീസ് കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടത്തിനും നിയമ വ്യവസ്ഥകൾക്കും അനുസൃതമായാണ് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടത്.


Source link

Back to top button