LATEST

പെൻഷൻ കുടിശിക: ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്


കൊച്ചി: വിരമിച്ച കോളേജ് അദ്ധ്യാപകർക്ക് ഏഴാം യു.ജി.സി പരിഷ്കരണം പ്രകാരമുള്ള പെൻഷൻ കുടിശിക നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനു ചീഫ് സെക്രട്ടറിക്കും ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. 2024ലെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ റിട്ട. അദ്ധ്യാപകരായ ഡോ. പി.വി.ശ്രീനിവാസൻ, പി.കെ.മോഹനരാജ് എന്നിവരടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.


Source link

Back to top button