എയിംസ്: സാവകാശം തേടി കേന്ദ്രസർക്കാർ

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ വിശദീകരണത്തിന് ഹൈക്കോടതിയിൽ കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കം തിരക്കിലായതിനാൽ വിവരങ്ങൾ ലഭ്യമാകാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ അപേക്ഷ. വിവിധ സംസ്ഥാനങ്ങൾക്കായി 22 എയിംസുകൾ അനുവദിച്ചിട്ടും കേരളത്തിൽ അനുവദിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ആവർത്തിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്, ഏപ്രിൽ പത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹർജി മാറ്റി.
എയിംസിനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. തീരുമാനം നീളുന്നതിൽ കോടതി നേരത്തേ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.
Source link


