LATEST

ഹാർദിക് നായകസ്ഥാനം ഒഴിയണം, പകരം ഈ കളിക്കാരൻ മുംബയെ നയിക്കാൻ തീരുമാനിക്കണം ‘, ആവശ്യവുമായി മുൻ ഇന്ത്യൻ താരം


മുംബയ്: 2026 സീസൺ ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫ്രാഞ്ചൈസികളിൽ ഏറ്റവും ആരാധകരുള്ള മുംബയ് ഇന്ത്യൻസിനെ നയിക്കുന്നത് ഓൾറൗണ്ടർ താരം ഹാർദിക് പാണ്ഡ്യയാണ്. 2023 ഡിസംബറിലാണ് ഏറെനാളായി ടീമിനെ നയിക്കുന്ന രോഹിത്ത് ശർമ്മയെ മാറ്റി ഹാർദികിനെ നായകനാക്കിയത്.2022ൽ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ ആദ്യ ഐപിഎൽ സീസണിൽ കപ്പ് വാങ്ങി നൽകിയയാളായിരുന്നു ഹാർദ്ദിക്. 2023ൽ ടീമിലെത്തിയ ഹാർദിക്കിനെ മുംബയ്‌ ഉടൻ നായകനാക്കിയത് ആരാധകർക്ക് അത്ര ഇഷ്‌ടമായിരുന്നില്ല. ഹാർദികും രോഹിത്തും തമ്മിൽ തർക്കമുണ്ടെന്ന് അന്ന്‌ പ്രചരിച്ചിരുന്നു. 2024ൽ ക്യാപ്‌റ്റനായ ആദ്യ സീസണിൽ ഏറ്റവും ഒടുവിലായിരുന്നു മുംബയുടെ സ്ഥാനം. എന്നാൽ 2025 സീസണിൽ അൽപം‌ മെച്ചപ്പെടുത്തിയെങ്കിലും മുംബയ് പ്ളേയോഫിൽ പുറത്തായി.ഇതിനിടെ ഈ സീസണിൽ മുംബയിൽ ഹാർദികിനൊപ്പം കളിക്കുന്ന ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവിനെ ഈ സീസണിൽ നായകനാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ക‌ൃഷ്‌ണമചാരി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലിലാണ് ശ്രീകാന്ത് ഈ ആവശ്യം മുന്നോട്ടുവച്ചത്. മുംബയുടെ നായകസ്ഥാനം അൽപം വിചിത്രമാണെന്നും രണ്ട് ലോകകപ്പ് വിജയികളായ ക്യാപ്റ്റന്മാർ എങ്ങനെ ഹാർദികിന് കീഴിൽ കളിക്കുമെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. 2026 ട്വന്റി20 ലോകകപ്പ് നേടി സൂര്യകുമാർ യാദവ് ശ്രദ്ധാകേന്ദ്രമായി നിൽക്കുന്ന സമയവുമാണിത്.


Source link

Related Articles

Back to top button