NEWS
‘ഡൽഹി വിമാനത്താവളത്തിലേക്ക് വരരുത്’: പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകന്റെ അഭ്യർഥന – വിഡിയോ

ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി അഭ്യർഥനയുമായി കേക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്ന് വരുന്ന തന്നെ സ്വീകരിക്കാൻ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തരുതെന്ന് അഭ്യർത്ഥിച്ചു.പ്രതിഷേധദിനത്തിൽ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങുമെന്നും വിമാനത്താവളത്തിൽ എത്തണമെന്നും അഭിജീത്ത് ദീപ്കെ പിന്തുണയ്ക്കുന്നവരോട് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്താനുള്ള ആഹ്വാനത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണം ലഭിച്ചതോടെയാണ് പുതിയ അഭ്യർഥനയുമായി അഭിജീത്ത് ദീപ്കെ രംഗത്തെത്തിയത്. ജനക്കൂട്ടം തടിച്ചുകൂടുന്നത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാൽ ഡൽഹി വിമാനത്താവളത്തിലേക്ക് വരരുതെന്നും അഭിജീത്ത് ദീപ്കെ പറഞ്ഞു.
Source link


