LATEST

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം,​ നാല് മലയാളികൾ മരിച്ചു


മൈസൂർ: കർണാടകയിൽ സ്വകാര്യബസ്‌ ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം മലയാളികളാണ്. മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസാണ് ഡിവൈഡറിലിടിച്ച് അപകടത്തിൽ പെട്ടത്.മുഹമ്മദ് ഫർഹാൻ,​ സക്കീർ,​ റഷീദ്,​ സുൽഫിക്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മൈസൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം.


Source link

Related Articles

Back to top button