LATEST

പാലക്കാട് സീറ്റ്; സിപിഎമ്മും ബിജെപിയും തമ്മിലുള്ള അജണ്ടയും രഹസ്യ ബാന്ധവവുമാണെന്ന് കെസി വേണുഗോപാൽ


കൊച്ചി: പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ പുറത്തുവരുന്നത് സിപിഎം-ബിജെപി അജണ്ടയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി. അത് വരും ദിവസങ്ങളിൽ വ്യക്തമാകും. പാലക്കാട് മാത്രമല്ല ഒന്ന് രണ്ട് സീറ്റുകളിൽ കൂടി ഇത്തരത്തിലുള്ള രഹസ്യ ബാന്ധവം ഉണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്ക്കിടയിൽ സ്വാഭാവികമായിട്ടും അർഹതപ്പെട്ട നിരവധി ആളുകളുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ലിസ്റ്റാണ് പുറത്തുവന്നത്. പത്തുവർഷത്തെ ഇടതു ഭരണം അവസാനിപ്പിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ആയിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടും. ഈ തെരഞ്ഞെടുപ്പിൽ മത്സരം രംഗത്തുനിന്നും മാറി നിൽക്കുന്നവർ ആയിരിക്കും യുഡിഎഫ് അധികാരത്തിൽ വന്നാൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിശ്ചയിക്കപ്പെടുന്നത്.ഈ ഇലക്ഷൻ യുഡിഎഫിന്റെ ഇലക്ഷൻ ആണ്, ജനങ്ങൾ അത് തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിൽ സംസ്ഥാനത്ത് പുറത്തുനിന്നുള്ള സീനിയർ നേതാക്കൾ പ്രചരണത്തിനായിട്ട് എത്തും. അവർ വരുന്ന 12 13 ദിവസത്തോളം കേരളത്തിൽ ഉണ്ടാവും. എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാൻ അവർ ഉണ്ടാകും.


Source link

Related Articles

Back to top button