LATEST

തലസ്ഥാന മെഡി.കോളേജിൽ തീപിടിത്തം:വൻ ദുരന്തം ഒഴിവാക്കിയത് ഡോക്ടർമാരും ജീവനക്കാരും


തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യു വെന്റിലേറ്ററിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീയും പുകയും ചികിത്സാസംവിധാനത്തെ മുൾമുനയിലാക്കി. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി നിലവിളിച്ചു. ഓക്‌സിജൻ പ്രഷർ കൂടുതലുള്ള ഐ.സി.യുവിൽ ചെറിയ തീ പോലും ആളിപ്പടരുമെന്നിരിക്കെ ജീവനക്കാരും പരിഭ്രാന്തരായി.ഇന്നലെ രാവിലെ 8.45നായായിരുന്നു മൾട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായത്. 16 കിടക്കകളുള്ള സർജിക്കൽ ഐ.സി.യുവിലെ ഒരു വെന്റിലേറ്ററിൽ നിന്ന് രോഗിയെ മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയും പുകയുമുണ്ടായത്. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത് സംബന്ധിച്ച പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ഉൾപ്പെടെ പെട്ടെന്ന് സജീവമായി. പേടിച്ചോടി മറ്റപകടങ്ങൾ വരാതിരിക്കാനും ഇത് പ്രേരണയായി. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ സ്ഥിതി ശാന്തമാക്കി.ഓക്‌സിജന്റെ അളവ് ഉടൻ കുറച്ചു


Source link

Related Articles

Back to top button