പുതുച്ചേരിയിൽ പെരിയ ഗലാട്ടൈ

പുതുച്ചേരി: ആകെ 30 നിയമസഭാ സീറ്റുകളാണ് പുതുച്ചേരിയിലുള്ളത്. പക്ഷെ, രണ്ടു മുന്നണിയിലും സീറ്റ് ധാരണയായിട്ടില്ല. തിങ്കളാഴ്ച പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമാണ്. ഈ കേന്ദ്രഭരണ പ്രദേശത്ത് ആര് അധികാരംഇപ്പോൾ ഭരിക്കുന്ന എൻ.ഡി.എ അടിച്ചുപിരിയലിന്റെ വക്കിലാണ്. ‘ഇന്ത്യ’ മുന്നണിയിലും അതാണ് അവസ്ഥ. എൻ.ഡി.എയിൽ മുഖ്യകക്ഷിയായ എൻ.ആർ.കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് തർക്കമെങ്കിൽ, പ്രതിപക്ഷ മുന്നണിയിൽ ഡി.എം.കെയും കോൺഗ്രസും തമ്മിലാണ് . 30ൽ 16 സീറ്ര് നേടിയായിരുന്നു എൻ.ഡി.എ അധികാരം കൈയ്യാളിയിരുന്നത്. എൻ.ആർ.കോൺഗ്രസിന്റെ എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന മുമ്പു തവണത്തേതു പോലെ എൻ.ആർ കോൺഗ്രസിന് 16, ബി.ജെ.പിക്ക് 14 സീറ്റെന്ന് ധാരണയായി.പക്ഷെ, ലോട്ടറി രാജാവ് സാന്റിയഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ രൂപീകരിച്ച എൽ.ജെ.കെയെ മുന്നണിയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി തീരുമാനിച്ചതോടെ എൻ.രംഗസ്വാമി തെറ്റി. ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴങ്ങാതെ രംഗസ്വാമി തിരുച്ചെന്തൂരിലേക്ക് പോയി. അവിടെ വച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോൾ എല്ലാം ശരിയാകുമെന്നായിരുന്നു പ്രതികരണം. ഇന്നലെ തിരിച്ചെത്തി അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ച. മണ്ഡലങ്ങളിൽ പത്രിക നൽകി.സ്റ്റാലിനു വേണം
Source link



