LATEST

തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം


തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂരിലാണ് സംഭവം. ആക്കുളം മാവടിനട പുഷ്‌പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്‌പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രഘുനാഥൻ നായരുടെ മൃതദേഹം അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്‌പയുടെ മൃതദേഹം നിലത്തുമാണ് കിടന്നിരുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്.മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവർ അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അതിനാലാണ് ദമ്പതികളെ കാണാതിരുന്നിട്ടും പുറംലോകം അറിയാതിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button