test del 1
ബംഗളൂരുവിലല്ല, ഐ.പി.എൽ ഫൈനൽ അഹമ്മദാബാദിൽ

മുംബയ്: ഈ സീസണിലെ ഐ.പി.എൽ ഫൈനൽ 31ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. നിലവിലെ ചാമ്പ്യൻമാരായ ആർ.സി.ബിയുടെ ഹോം ഗ്രൗണ്ടായ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തെ വെട്ടിയാണ് ഫൈനൽ വേദിയായി ബി.സി.സി.ഐ അധികാരികൾ അഹമ്മദാബാദിനെ തിരഞ്ഞെടുത്തത്. ഫൈനൽ നടത്തുന്നതിനാവശ്യമായ നിബന്ധനകളും പ്രോട്ടോക്കോളുകളും കർണാടക ക്രിക്കറ്റ് അസോസിയേഷന് പാലിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റിയത്. അഞ്ച് വർഷത്തിനിടെ ഇത് നാലാം തവണയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐ.പി.എൽ ഫൈനലിന് വേദിയാകുന്നത്.
പ്ലേ ഓഫ് മത്സരങ്ങൾ ധർമ്മശാലയിലും ന്യൂ ചണ്ഡീഗഡിലുമായി നടക്കും. ഈമാസം 26ന് ക്വാളിഫയർ 1 ധർമ്മശാലയിലും 27ന് എലിമനേറ്ററും 29ന് രണ്ടാം ക്വാളിഫയറും ന്യൂ ചണ്ഡീഗഡിലുമായി നടക്കും.
Source link


