LATEST

ടൂറിസ്റ്റ് ബസുകൾ കളറാക്കാൻ നടത്തിയ നീക്കം വീണ്ടും പാളി #വെള്ളനിറത്തിൽ തുടരും


തിരുവനന്തപുരം: വെള്ളനിറം എന്ന നിബന്ധന മാറ്റി ടൂറിസ്റ്റ് ബസുകൾ ‘കളർഫുൾ’ ആക്കാൻ ഗതാഗത വകുപ്പിലെ ചില ഉന്നതർ നടത്തിയ ശ്രമം വീണ്ടും പാളി.അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവൻ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളം നിറം നിർബന്ധമാക്കിയത്.2024 ജൂലായിലും നീക്കമുണ്ടായെങ്കിലും വിവാദമായതോടെ ഉപേക്ഷിക്കുകയായിരുന്നു. കേരള കോൺഗ്രസ് ബി യുടെ പ്രാദേശിക നേതാവ് കൂടിയായ ബസ് ഉടമയുടെ ശബ്ദസന്ദേശം ചോർന്നതാണ് അന്ന് സർക്കാരിനെ വെട്ടിലാക്കിയത്. കെ.ബി ഗണേശ്കുമാർ മന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് വെള്ള നിറം പിൻവലിക്കുമെന്ന് ബസ് ഉടമ അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് ചോർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് വിവാദ അജണ്ട അന്നത്തെ എസ്.ടി.എ പരിഗണിച്ചില്ല.


Source link

Related Articles

Back to top button