LATEST

തമിഴ്‌നാട്ടില്‍ നിന്ന് വില കുറച്ച് കൊണ്ടുവരുന്നു; വില്‍ക്കുന്നതെല്ലാം മാസങ്ങള്‍ പഴക്കമുള്ള ‘വിഷ’ സാധനങ്ങള്‍


വെള്ളറട: അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വില്‍പ്പന വ്യാപകമായിട്ടും ആരോഗ്യവകുപ്പ്-ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ പരിശോധന കാര്യക്ഷമമല്ല. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ കച്ചവടകാര്‍ക്ക് യാതൊരു പേടിയുമില്ലാത്ത അവസ്ഥയിലാണ്. വിഷം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഗ്രാമങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളും പരിശോധിക്കുന്നില്ല.
അനധികൃത കശാപ്പുശാലകളുംതമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെയാണ് കശാപ്പിന് കന്നുകാലികളും കൊണ്ടുവരുന്നുണ്ട്. അനധികൃത കശാപ്പുശാലകളില്‍ രോഗബാധയുണ്ടോ എന്ന് പരിശോധിക്കാതെയാണ് മാംസമാക്കി വില്‍പ്പന നടത്തുന്നത്. മുന്‍ കാലങ്ങളില്‍ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകള്‍ നടത്തിവന്നിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നാലെ കാര്യമായ പരിശോധനകള്‍ നടത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു.


Source link

Related Articles

Back to top button