എൽദോസ് ഇല്ല, തർക്ക മണ്ഡലങ്ങൾ ഒഴിവാക്കി 55 പേരുടെ ആദ്യ കോൺ. പട്ടിക

രണ്ടാം പട്ടിക ഇന്ന്ഇന്നലെ ഉച്ചയോടെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയ പട്ടിക വൈകുന്നേരമാണ് പുറത്തു വന്നത്. ലൈംഗികാരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിയുടെ സീറ്റായ പെരുമ്പാവൂർ ഒഴിച്ചിട്ടു. ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി എൽദോസ് ഡൽഹിയിലെത്തിയിട്ടുണ്ട്. അതേസമയം ലൈംഗിക ആരോപണ വിധേയനായ എം. വിൻസെന്റും(കോവളം), വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണമുയർന്ന ഐ.സി. ബാലകൃഷ്ണനും(സുൽത്താൻ ബത്തേരി) പട്ടികയിലുണ്ട്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ(പരവൂർ), കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്(പേരാവൂർ), മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല(ഹരിപ്പാട്), കെ.മുരളീധരൻ(വട്ടിയൂർക്കാവ്) എന്നീ പ്രമുഖർ പട്ടികയിലുണ്ട്. എം.പിമാരായ കെ.സുധാകരൻ താത്പര്യപ്പെട്ട കണ്ണൂരും അടൂർ പ്രകാശ് പറഞ്ഞ കോന്നിയും ഒഴിച്ചിട്ടു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹായി എ. സുരേഷ് മലമ്പുഴയിൽ മത്സരിക്കും.
Source link



