LATEST

മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിച്ചാൽ വോട്ട് ചോരുമെന്ന് ആശങ്ക


പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് മണ്ഡലം അവലോകന യോഗം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.വി.എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചിരുന്നു. സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. സുരേഷിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് പാലക്കാട് ഡി.സി.സി വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ കോൺഗ്രസിന്റെ പൊതു പരിപാടികളിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യിലും സുരേഷ് പങ്കെടുത്തിരുന്നു.


Source link

Related Articles

Back to top button