LATEST

മിനിട്ടുകൾ വൈകിയതിന് രണ്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തി,​ ഒന്നാം ക്ലാസുകാരന് ക്രൂരശിക്ഷ


ബംഗളൂരു: സ്‌കൂളിലെത്താൻ രണ്ട് മിനിട്ട് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ രണ്ട് മണിക്കൂർ പൊരി വെയിലത്ത് നിർത്തിയതായി പരാതി. ബംഗളൂരു യെലഹങ്കയിലെ അറ്റൂർ ലേഔട്ടിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. ആറ് വയസുകാരനെ ഏകദേശം രണ്ട് മണിക്കൂറോളം പൊരി വെയിലത്ത് നിർത്തിയതായാണ് മാതാപിതാക്കളുടെ അറിയിക്കുന്നത്.കുട്ടി വൈകിയെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ കടുത്ത ശിക്ഷ നൽകുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ സ്‌കൂൾ അധികൃതരോട് കാര്യം തിരക്കിയപ്പോൾ അങ്ങേയറ്റം മോശമായിട്ടാണ് പ്രിൻസിപ്പൽ പെരുമാറിയതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. പ്രിൻസിപ്പലുമായി നടന്ന വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.സംഭവം ശ്രദ്ധയിൽപ്പെട്ട യെലഹങ്ക ന്യൂ ടൗൺ പൊലീസ് സ്‌കൂളിനെതിരെ എൻസിആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.


Source link

Related Articles

Back to top button