LATEST
ടാക്‌സി ഡ്രൈവറെ മർദ്ദിച്ച കേസ്: പ്രതി റിമാൻഡിൽ

മാള: ടാക്‌സി ഡ്രൈവറെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ നാദിയ ജില്ലയിലെ തിയോർഖാലി വില്ലേജ് സ്വദേശിയായ അഡോർ (42) ആണ് അറസ്റ്റിലായത്. മാർച്ച് 8 ന് വൈകിട്ട് 6 ന് മാള കെ.കെ ജ്വല്ലറിയുടെ മുന്നിലെ ടാക്‌സി സ്റ്റാൻഡിലായിരുന്നു സംഭവം. ടാക്‌സി
കാറിന്റെ ബോണറ്റിൽ കയറി നിൽക്കുന്നത് തടഞ്ഞതിനെ തുടർന്ന് വടമ നെയ്തക്കുടി സ്വദേശി ആലിങ്ങൽ ബാലൻ (65)നെയാണ് പ്രതി മർദ്ദിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ: കെ.ടി.ബെന്നി, ജി.എസ്.ഐ വിനോദ്, സി.പി.ഒ ഹരികൃഷ്ണ, ഹോംഗാർഡ് വിനോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതി അഡോർ.
Source link


