LATEST

3 പ്രധാന നഗരങ്ങളിലേക്ക് കൂടി  ‘കേരള സവാരി’


ഇതിനകം 11.56 ലക്ഷത്തിലധികം ട്രിപ്പുകൾ പൂർത്തിയാക്കിയ കേരള സവാരിയിൽ, തിരക്കുള്ള സമയങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുന്ന ‘സർജ് പ്രൈസിംഗ്’ രീതി ഇല്ല. 28,000-ത്തിലധികം ഡ്രൈവർമാർ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. 4.5 ലക്ഷത്തിലധികം പേർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയാത്ര ഉറപ്പാക്കാൻ പൊലീസിന്റെ ‘പോൽ ആപ്പു’മായി കേരള സവാരിയെ ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ കരാറും സാങ്കേതിക പങ്കാളിയുംപദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക പങ്കാളിയായി ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘മൂവിംഗ് ടെക് ഇനവേഷൻ പ്രൈവറ്റ് ലിമിറ്റഡിനെ’ ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് ലേബർ കമ്മിഷണർ, ഐ.ടി.ഐ പാലക്കാട്, മൂവിംഗ് ടെക് എന്നിവർ ചേർന്ന് ത്രികക്ഷി കരാറിൽ ഒപ്പുവയ്ക്കാൻ ലേബർ കമ്മിഷണറെ സർക്കാർ ചുമതലപ്പെടുത്തി.


Source link

Related Articles

Back to top button